യുവാവിനെ ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; യുവതി കസ്റ്റഡിയിൽ

death

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തനാപുരം മാങ്കോട് തേൻകുടിച്ചാൽ സ്വദേശി അജിന്റെ (33) മരണവുമായി ബന്ധപ്പെട്ടാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.

ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ യുവാവിന്റെ മരണം സംന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ചെട്ടികുളങ്ങരയിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം..

അജിനെ അബോധാവസ്ഥയിൽ കണ്ടതോടെ യുവതി ലോഡ്‌ജ് ജീവനക്കാരുടെ സഹായത്താൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിച്ചതിനെ തുടർന്ന് വഞ്ചിയൂർ   പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts