ആ​ദി​ത്യ എ​ൽ1 പേടകം വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു : സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ നിരീക്ഷണ പേടകമായ ആ​ദി​ത്യ എ​ൽ1 വിക്ഷേപിച്ചു.

ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​റി​ൽ​ നി​ന്ന് രാ​വി​ലെ 11.50ന് ​പി.​എ​സ്.​എ​ൽ.​വി- സി 57 ​റോ​ക്ക​റ്റാണ് പേടകവുമായി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചത്.

സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായാണ് ആദിത്യ എല്‍1നിര്‍മിച്ചിരിക്കുന്നത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

ഐ.എസ്.ആർ.ഒ.യൂടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ 59ാം ധൗത്യത്തിൽ ആദിത്യ എൽ 1 നെ  ഇന്ന് ബഹിരാകശത്ത് എത്തിക്കുന്നത്.

നാലു മാസം കൊണ്ട് 115 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിയും ചേർന്ന് നിൽക്കുന്ന സിസ്റ്റത്തിനകത്തെ ലഗ്രാജ് 1 പോയിന്റിൽ നിന്ന് കൊണ്ട് യാതൊരു തടസ്സവുമില്ലാതെ മറ്റു ഗൃഹങ്ങളുടെയോ ചന്ദ്രന്റെയോ നിഴൽ പതിക്കാതെ പൂർണ സമയവും സൂര്യ നിരീക്ഷണത്തിന് പറ്റിയ സ്ഥലമായ ലഗ്രാജ് 1 ൽ നിന്ന് കൊണ്ട് മുഴുവൻ സമയവും സൂര്യനെ നിരീക്ഷണം നടത്തുകയാണ് ആദിത്യ എൽ 1 എന്ന ധൗത്യത്തിന്റെ പരമമായ ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts