ഇരുചക്ര വാഹനാപകടത്തിൽ തൃശ്ശൂർ സ്വദേശി മരിച്ചു

ബെംഗളൂരു: തൃശൂർ സ്വദേശിയായ ബാങ്ക് ജീവനക്കാരി വീരാജ്പേട്ടിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചു. തൃശ്ശൂർ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്.

പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശന്‍റെയും ഉഷയുടെയും (നഴ്സ്, മാരായ്ക്കൽ ആരോഗ്യ ഉപകേന്ദ്രം) മകളാണ്. കനറാ ബാങ്ക് അമ്മാട്ടി ശാഖ ജീവനക്കാരിയായിരുന്നു അമൃത

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ അമൃത സഞ്ചരിച്ച സ്‌കൂട്ടർ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻതന്നെ മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിരാജ്‌പേട്ട് റൂറൽ പോലീസ് കേസെടുത്തു. സഹോദരി: അശ്വതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts