ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്ത്‌ ഓഗസ്റ്റ് 25ന് ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്

bus

ബെംഗളൂരു:  ഓണക്കാലത്ത് ബെംഗളൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി.

ബെംഗളൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യൽ ബസുകൾ ബെംഗളൂരിൽ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരിൽ നിന്നും സ്പെഷ്യൽ ബസുകൾ ആലപ്പുഴയിലേക്ക് സർവീസ് നടത്തും.

വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യൽ ബസ്സ് സർവീസുകൾ.

ഉത്സവകാലം കണക്കിലെടുത്ത് വൻ കൊള്ളയാണ് സ്വകാര്യ ബസ് സർവീസുകൾ നടത്തുന്നത്.ഓണക്കാലമായതിനാൽട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർക്ക് ബാംഗ്ലൂരിൽ നിന്നുള്ള സ്പെഷ്യൽ ബസ്സ് സർവ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
[masterslider id="10"]

Related posts