സർക്കാർ സ്‌കൂളിലെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റു

ബെംഗളൂരു: ഗുണ്ട്‌ലുപേട്ട് താലൂക്കിലെ യാദവനഹള്ളി ഗ്രാമത്തിലെ മൊറാർജി റസിഡൻഷ്യൽ സ്‌കൂളിൽ കോഴിയിറച്ചി കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഭക്ഷണം കഴിച്ച വിദ്യാർഥികളിൽ 15 പേരോളം ബേഗൂർ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാഭ്യാസ വകുപ്പ് അധികൃതരും പോലീസും ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിദറിലെ ഒരു സർക്കാർ സ്‌കൂളിൽ ഭക്ഷണം കഴിച്ച മുപ്പതിലധികം വിദ്യാർത്ഥികളെ ഛർദ്ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹുമനാബാദ് താലൂക്കിലെ നിമ്പൂർ ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us