ഗൃഹജ്യോതി പദ്ധതി; സൗജന്യ വൈദ്യുതിയ്ക്കായി രണ്ടാം ദിവസം രജിസ്ട്രേഷൻ ചെയ്തത് ഒന്നരലക്ഷത്തിലേറെ ജനങ്ങൾ

ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ രജിസ്‌ട്രേഷൻ രണ്ടാം ദിവസം ഗണ്യമായി ഉയർന്നു, ഏകദേശം 1.06 ലക്ഷം പേരാണ് പദ്ധതിക്കായി അപേക്ഷിച്ചത്, ഞായറാഴ്ച മാത്രം സ്‌കീമിനായി രജിസ്റ്റർ ചെയ്ത 55,000 പേരുടെ ഇരട്ടിയായിരുന്നു എന്നാലെ മാത്രം രജിസ്റ്റർ ചെയ്തത്.
സർക്കാരിന്റെ ഗൃഹജ്യോതി പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി തിങ്കളാഴ്ച ബംഗളൂരു വൺ , ഗ്രാമ വൺ , ബെസ്‌കോം ഓഫീസുകളിലും ആളുകൾ വരി നിന്നു. എന്നിരുന്നാലും, സാങ്കേതിക തകരാറുകൾ പല സ്ഥലങ്ങളിലും ആശയക്കുഴപ്പത്തിനും കാലതാമസത്തിനും കാരണമായി, അതിന്റെ ഫലമായി രണ്ട് മണിക്കൂറിലധികം ക്യൂ നീണ്ട. നിരാശരായ നിരവധി അപേക്ഷകർ ഞായറാഴ്ച മുതൽ സ്കീമിനായി അപേക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഓൺലൈനിൽ അത് ചെയ്യാൻ കഴിയാത്തതിനാൽ നീണ്ട ക്യൂവിൽ മണിക്കൂറുകളാണ് ചിലവഴിക്കേണ്ടി വന്നത്

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

പലരും ഓൺലൈനിൽ സ്വയം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചുവെങ്കിലും അതും വിഫലമായിരുന്നു അതിനാലാണ് ഓഫീസ് സന്ദർശിക്കാൻ പലരും തീരുമാനിച്ചത്. എന്നാൽ അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അടുത്ത മാസം മുതൽ പദ്ധതി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉറപ്പ് നൽകി. ഉപഭോക്തൃ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി ജൂലൈയിലെ ഉപഭോഗത്തിനും ബാധകമായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts