സംസ്ഥാനത്ത് ഒരു രൂപ റവന്യൂ സ്റ്റാമ്പിന്റെ ക്ഷാമം രൂക്ഷം

ബെംഗളൂരു: കർണാടക തപാൽ സർക്കിളിൽ ധനകാര്യവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾക്കും നിർണായകമായ ഒരു രൂപ റവന്യൂ സ്റ്റാമ്പിന്റെ രൂക്ഷമായ ക്ഷാമം നേരിടുന്നു. പൊതുജനങ്ങളിൽ നിന്നുള്ള ആവശ്യം കണക്കിലെടുത്ത്, ഇപ്പോൾ ലഭ്യമായ സ്റ്റോക്കുകൾ ജില്ലകളിലുടനീളം പുനർവിതരണം ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ട്രഷറി വകുപ്പാണ് റവന്യൂ സ്റ്റാമ്പുകൾ നൽകുന്നത്.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

കർണാടകയിലുടനീളമുള്ള 28 നഗരങ്ങളിലെ തപാൽ വകുപ്പിന്റെ ഹെഡ് ഓഫീസുകളിൽ സ്റ്റാമ്പ് സ്റ്റോക്കില്ല. ബെംഗളുരു, ബല്ലാരി, ഹൊസപേട്ട, ബിദാർ, അത്താണി, ചിക്കോടി, ഹുബ്ബള്ളി, ധാർവാഡ്, കൊപ്പൽ, കലബുറഗി, ഹാസൻ, അരിസികെരെ തുടങ്ങിയ ഇടങ്ങളിലും സ്റ്റാമ്പുകൾ ലഭ്യമല്ല. വിജയപുരയിൽ 1,16,928 സ്റ്റാമ്പുകളും ചിത്രദുർഗയിൽ 62,066, ഉഡിപി 53,557, ഹാവേരി 52,224, ബാഗൽകോട്ട് 30,504 എന്നിങ്ങനെയുള്ള ചില ഹെഡ് ഓഫീസുകളിൽ സ്ഥിതി മെച്ചമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts