ശബരിമല വിശേഷം; അപ്പം, അരവണ കൗണ്ടറുകൾ മൂന്നിടത്ത്‌

പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് അപ്പം, അരവണ എന്നിവ വാങ്ങാൻ മൂന്ന് സ്ഥലത്ത് കൗണ്ടറുകൾ ഒരുക്കി.

പ്രധാന കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത് പതിനെട്ടാംപടിയുടെ വലത്ത് ആഴിയുടെ ഭാഗത്താണ്.
കാർഡ്, യു.പി. ഐ. ഐ.ഡി. എന്നിവ മാത്രം ഉപയോഗിക്കുന്നവർക്കയി അഞ്ച്, ഏഴ് എന്നീ കൗണ്ടറുകളുണ്ട്.
www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴി പ്രസാദങ്ങൾ ബുക്ക് ചെയ്തുവരുന്നവർക്ക് ആറാമത്തെ കൗണ്ടറിൽനിന്നും ഇവ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

മാളികപ്പുറം ക്ഷേത്രത്തിനടുത്ത് മൂന്നും അന്നദാനമണ്ഡപത്തിനടുത്ത് നാലും കൗണ്ടറുകൽ സ്ഥാപിച്ചതിൽ ഓരോന്ന്‌ കാർഡ്, യു.പി.ഐ. എന്നിവയ്ക്കായുള്ളതാണ്.

സന്നിധാനത്ത് ഇ-കാണിക്ക സമർപ്പിക്കുന്നതിനായി താഴെ തിരുമുറ്റത്ത് മഹാകാണിക്കയ്ക്ക് അടുത്തും ശ്രീകോവിലിന് വലത്ത് പ്രസാദം കൊടുക്കുന്നിടത്തും ക്യു.ആർ.കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 62,000 ഓളം പേരാണ് സന്നിധാനത്ത് ചൊവ്വാഴ്ച ദർശനത്തിന് ബുക്ക് ചെയ്തതത്. ശബരിമല കയറുന്നതിനിടെ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. കൺട്രോൾ റൂം നമ്പർ-0473-5203232.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts