കേരളത്തിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി എത്തുന്നു

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങൾ കൂടി കേരളത്തിലെത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എത്തിച്ച കെ എസ് ആര്‍ ടി സി ബസില്‍ ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിൽ 21 പേർ വീതമുള്ള സംഘമാണ് എത്തുക. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പലയിടത്തുനിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

ഇത്തവണ സംസ്ഥാന സർക്കാരും ഡാം മാനേജ്മെന്‍റും അതീവ ജാഗ്രതയിലാണ്. നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ മുല്ലപ്പെരിയാർ, മലമ്പുഴ ഡാമുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ ഡാമിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിലായിരുന്ന എൻ.ഡി.ആർ.എഫ് സംഘത്തെ മുല്ലപ്പെരിയാറിൽ വിന്യസിച്ചിട്ടുണ്ട്. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമെങ്കിൽ സ്വീകരിക്കേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി റവന്യൂ മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts