ബെംഗളൂരു : പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്തവർ മോട്ടോർ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളോ ഫോർ വീലറോ ഓടിക്കുന്നത് തടയാൻ മോട്ടോർ വാഹന നിയമം ഫലപ്രദമായി നടപ്പാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
കൗമാരക്കാർ വാഹനാപകടങ്ങളിൽ പെട്ട് ദുരിതമനുഭവിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപാലകർ മാർഗങ്ങൾ കണ്ടെത്തുമെന്ന് ജസ്റ്റിസ് എസ് കണ്ണമ്മാൾ പ്രത്യാശ പ്രകടിപ്പിച്ചു.
“നമ്മുടെ സംസ്ഥാനത്ത് (തമിഴ്‌നാട്) ജുവനൈൽ ഡ്രൈവിംഗ് വർധിച്ചുവരികയാണെന്നും അത് പ്രോത്സാഹജനകമല്ലെന്നും, നിരപരാധികളുടെ ജീവൻ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെടുകയോ അപകടത്തിൽപ്പെട്ട് ദുരിതമനുഭവിക്കുകയോ ചെയ്യുന്നു, ഇത് നിയമനിർമ്മാതാക്കളെയും സമൂഹത്തെയും മൊത്തത്തിൽ വേദനിപ്പിക്കുന്നു,” ജഡ്ജി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.