സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 50,000-ത്തോട് അടുക്കുന്നു

covid-doctor hospital

ബെംഗളൂരു : ഞായറാഴ്ച 12,000 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, കർണാടകയിലെ സജീവ കേസുകളുടെ എണ്ണം 50,000-ലേക്ക് അടുക്കുകയാണ്. എന്നിരുന്നാലും, സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 6.33 ശതമാനമായി തുടരുകയാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കർണാടകയിൽ നിലവിൽ 49,602 സജീവ കോവിഡ് -19 കേസുകളുണ്ട്, അതിൽ 40,570 എണ്ണം ബെംഗളൂരുവിലാണ്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ബെംഗളൂരുവിൽ ഞായറാഴ്ച 9,020 പുതിയ അണുബാധകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ഒമൈക്രോണുകളുടെ എണ്ണം 333 ആണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts