നഗരത്തിൽ ഡിസംബർ 15 വരെ വൈദ്യുതി മുടങ്ങും

ബെംഗളൂരു : നഗരത്തിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ആണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. കൂടതെ ചൊവ്വ, ബുധൻ ദിവസങ്ങളിലും ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

ബെംഗളൂരു സൗത്ത് സോൺ

സുബ്ബണ്ണ ഗാർഡൻ, വസന്ത വല്ലഭ നഗർ, ശാരദ നഗർ, മാരുതി ലേഔട്ട്, ബികിസിപുര, മാംഗോ ഗാർഡൻ, പ്രതിമ ഇൻഡസ്ട്രിയൽ ലേഔട്ട്, കാശിനഗർ തടാകം, ഐ.എസ്.ആർ.ഒ. ലേഔട്ട്, ബാങ്ക് ഓഫ് ബറോഡ കോളനി, നിൽസൻ ഗാർഡൻ കോളനി, ചുഞ്ചഘട്ട വില്ലേജ്, സുപ്രജ നഗർ, ഗണപതിപുര, ഓൾഡ് ബാങ്ക് കോളനി, ടീച്ചേഴ്‌സ് കോളനി, ബീരേശ്വര നഗർ, കൊനനകുണ്ടെ ഇൻഡസ്ട്രിയൽ ഏരിയ, ചുഞ്ചഘട്ട മെയിൻ റോഡ്, സി.ആർ. ലേഔട്ട്, എൽ.ഐ.സി. കോളനി, ജെ.പി. നഗർ ഫസ്റ്റ് ഫേസ്, ഭവാനി നഗർ, ബനശങ്കരി സെക്കൻഡ് സ്റ്റേജ്, കദെരനഹള്ളി, ശാസ്ത്രിനഗർ മെയിൻ റോഡ്, കെ.ആർ. റോഡ്, ബനഗിരി നഗർ, പദ്മനാഭനഗർ, ജെ.പി. നഗർ ഫിഫ്ത് ഫേസ്, വെങ്കടാദ്രി ലേഔട്ട്, വിവേക്‌നഗർ, ഈജിപുര, ജോഗി കോളനി, വിനായക നഗർ, മാറത്തഹള്ളി, കാവേരി ലേഔട്ട്, വിനായക ലേഔട്ട്, ബാലാജി ലേഔട്ട്, എ.ഇ.സി.എസ്. ലേഔട്ട്, ഐ.ടി.പി.എൽ. മെയിൻ റോഡ്, ദേവരബിസനഹള്ളി, നാരായണ നഗർ എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചുവരെ ആയിരിക്കും വൈദ്യുതി മുടങ്ങുക.

നോർത്ത് സോൺ

പ്രകാശ്‌നഗർ, ഗായത്രിനഗർ, സുബ്രമണ്യനഗർ, ന്യൂ ബെൽ റോഡ്, ഡൊള്ളേഴ്‌സ് കോളനി, സീനപ്പ ലേഔട്ട്, രാമചന്ദ്രപുര വില്ലേജ്, കൊഡിഗെഹള്ളി, ബാലാജി ലേഔട്ട്, കാനറാ ബാങ്ക് ലേഔട്ട്, തിണ്ട്‌ലു മെയിൻ റോഡ്, കാവേരി നഗർ, ഭുവനേശ്വരി നഗർ, ശിവ്്രാജ് റോഡ്, ഡി.ജെ. ഹള്ളി, രാജനുകുണ്ടെ, അരകെരെ, ബുദുമെനഹള്ളി, ബൈരപുര, എൻ.എച്ച്. റോഡ്, ദ്വാരക നഗർ, ഹെസർഘട്ട മെയിൻ റോഡ്, ബാഗലഗുണ്ടെ, കല്യാണ നഗര, നൃപതുംഗറോഡ്, കോക്കനട്ട് ഗാർഡൻ, ഷെട്ടിഹള്ളി, മല്ലസാന്ദ്ര എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പവർ കട്ട്.

വെസ്റ്റ് സോൺ

ശങ്കർ നഗർ ബസ് സ്റ്റോപ്പ്, കമലനഗർ, വെങ്കടേശ്വര സ്ലം, നാഗേന്ദ്ര ബ്ലോക്ക്, രാഘവേന്ദ്ര ബ്ലോക്ക്, ബഗിൾ റോക്ക് റോഡ്, ഈറ്റ് സ്ട്രീറ്റ്, ബാലാജി ലേഔട്ട്, വിജയശ്രീ ലേഔട്ട്, മൂകാംബിക ലേഔട്ട്, ഭെൽ ലേഔട്ട്, ഭൂമിക ലേഔട്ട്, സിദ്ദിഗംഗപ്പ ലേഔട്ട്, ദുബാസിപാളയ, കല്യാണി ലേഔട്ട്, ആർ.ആർ. ലേഔട്ട്, ഉപാധ്യായ ലേഔട്ട്, ഉപകാർ ലേഔട്ട്, മല്ലത്തള്ളി ലേഔട്ട് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ യാണ് വൈദ്യുതി മുടങ്ങുക.

ഈസ്റ്റ് സോൺ

നാഗവാര പാളയ മെയിൻ റോഡ്, കസ്തൂരി നഗർ, എ. നാരായണപുര, യെരന പാളയ, ഡേവിസ് റോഡ്, അശോക റോഡ്, വിവേകാനന്ദനഗർ, ജെയ്ഭാരത് നഗർ, സി.കെ. ഗാർഡൻ, മാരുതി ലേഔട്ട്, ദാസറഹള്ളി കോളനി, ദാസറഹള്ളി വില്ലേജ്, ഐ.ടി.ഐ. കോളനി എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പവർ കട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us