പാൻമസാല പാക്കറ്റുകൾ ലഭിച്ചതിന്റെ പേരിൽ ശകാരിച്ച അധ്യാപകനെ കൈയേറ്റം ചെയ്ത് പത്താംക്ലാസ് വിദ്യാർഥികൾ

ബെംഗളൂരു : ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ നല്ലൂരിലെ സർക്കാർ ഹൈസ്കൂളിൽ അധ്യാപകനെ കൈയേറ്റം ചെയ്ത് പത്താംക്ലാസ് വിദ്യാർഥികൾ. ഏതാനും ദിവസങ്ങൾക്കുമുമ്പ് ക്ലാസ് മുറിയിൽ നിന്ന് പാൻമസാല പാക്കറ്റുകൾ ലഭിച്ചിരുന്നുവെന്നും തുടർന്ന് വിദ്യാർഥികളെ ശകാരിച്ചത്തിന്റെ ഇതിനുപിന്നാലെയാണ് ഈ സംഭവം.

ഹിന്ദി അധ്യാപകനായ പ്രകാശിനുനേർക്കാണ് പത്താംക്ലാസ് വിദ്യാർഥികളുടെ കൈയേറ്റമുണ്ടായത്. ക്ലാസിൽ പ്രവേശിച്ച പ്രകാശിനെ വിദ്യാർഥികൾ ചവറ്റുവീപ്പ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അധ്യാപകനെ സംഘംചേർന്ന് കൈയേറ്റം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയി.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

എന്നാൽ, വിദ്യാർഥികൾകളുടെ ഭാവിയെ കരുതി അധ്യാപകൻ പോലീസിൽ പരാതി നൽകിയിരുന്നില്ല. വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സ്ഥലം എംഎൽഎ, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സ്കൂളിലെത്തി സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് വിദ്യാർഥികളിൽനിന്ന് എഴുതി വാങ്ങാൻ തീരുമാനിച്ചു. അതേസമയം, ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ മഹന്തേഷ് ബിഗാലി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts