കർണാടകയിലെ പോലീസുകാർ നായ്ക്കളെ പോലെ: ആഭ്യന്തര മന്ത്രി.

ബെംഗളൂരു : സംസ്ഥാനത്തെ പോലീസുകാർ കൈക്കൂലി വാങ്ങി നായ്ക്കളെ പോലെ ജീവിക്കുന്നവരാണെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.

ചിക്കമഗളൂരുവിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനോട് ഫോണിൽ സംസാരിക്കുമ്പോഴാണ് ഈ പരാമർശം, ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ’ പ്രചരിക്കുന്നുണ്ട്.

പോലീസുകാർക്ക് ആത്മാഭിമാനം ഇല്ലേ, എല്ലാവരും അഴിമതിക്കാരായി മാറി, കൈനിറയെ ശമ്പളം കിട്ടിയിട്ടും മറ്റുള്ളവരുടെ ഉച്ചിഷ്ടം കൊണ്ടാണ് ജീവിക്കുന്നത്.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പണി ചെയ്യാൻ കഴിയാത്തവരുടെ യൂണിഫോം അഴിച്ച് എടുത്ത് പറഞ്ഞു വിടണം എന്നും അദ്ദേഹം പറയുന്നു.

വീഡിയോ വൈറലായതോടെ മന്ത്രി വിശദീകരണവുമായി എത്തി. എല്ലാ പോലീസുകാരേയും അല്ല ഉദ്ദേശിച്ചത്, അനധികൃതമായി കന്നുകാലികളെ കടത്താനും കശാപ്പ് ചെയ്യാനും മറ്റും സഹായം ചെയ്യുന്ന ഒരു വിഭാഗം പോലീസുകാരെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തിരുത്തി.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts