കേരള അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുന്നു;യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി.

ബെംഗളൂരു: കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡ, കൊഡഗ് എന്നീ ജില്ലകളിലേക്ക് വരുന്ന യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് നൽകേണ്ടിവരുമെന്ന് ഇരു ജില്ലകളിലെയും ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വ്യെക്തമാക്കി.

കേരളത്തിൽ നിന്ന് ഈ ജില്ലകളിലേക്ക് പോകുന്നവർ നിർബന്ധമായും കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര തിങ്കളാഴ്ച വ്യക്തമാക്കി. ദക്ഷിണ കന്നഡയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 5 ശതമാനവും കാസർഗോഡിൽ ഇത് 10 ശതമാനവുമാണ്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

കുട്ട അല്ലെങ്കിൽ മകുട്ട വഴി അതിർത്തി കടക്കാൻ കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കൊടഗ് ജില്ലയിൽ വിരാജ്പേട്ട് തഹസിൽദാർ ആർ യോഗാനന്ദ് പറഞ്ഞു. തിങ്കളാഴ്ച മുതൽ ചെക്ക്പോസ്റ്റുകളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് പരിശോധനകൾ നടക്കുന്നുണ്ടെന്ന് തഹസിൽദാർ പറഞ്ഞു.

വൈറസിന്റെ ഡെൽറ്റ വേരിയന്റ് കാരണം ഞങ്ങൾ നിരീക്ഷണം വർദ്ധിപ്പിച്ചു. കേരളത്തിൽ നിന്ന് കൊടഗിലേക്ക് വരുന്ന ഏതൊരു യാത്രക്കാരനും നെഗറ്റീവ് ആർ.ടി-പി.സി.ആർ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts