ഒരു ലക്ഷത്തിലധികം പേർ ഉപയോഗിച്ച് വന്ന വ്യാജ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ പൂട്ടിച്ചു; ഐ.ഐ.ടി. ബിരുദധാരി അറസ്റ്റിൽ

ചെന്നൈ: ‘സൂപ്പർ തത്കാൽ’, ‘സൂപ്പർ തത്കാൽ പ്രോ’ എന്നീ രണ്ട് വ്യാജ ആപ്പുകൾ ഉപയോഗിച്ച് തീവണ്ടിയിൽ തത്കാൽ ടിക്കറ്റുകൾ ബുക്കിങ്ങിൽ തട്ടിപ്പ് നടത്തിയ ഐ.ഐ.ടി. ബിരുദധാരി അറസ്റ്റിലായി. തിരുപ്പൂർ കൊങ്കിയം പൊതിയപാളയത്തെ യുവരാജ്‌ (26) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു ലക്ഷം പേർ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചിരുന്നു. രണ്ട് ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ ആർ.പി.എഫിന്റെ സൈബർ വിഭാഗം പ്രവർത്തനരഹിതമാക്കി. വ്യാജ ആപ്പിലൂടെ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

അണ്ണാസർവകലാശാലയിൽനിന്ന് ഏറോനോട്ടിക്കിൽ ബി.ഇ.യും ഏറോസ്പേസിൽ ഖരഗ്പുർ ഐ.ഐ.ടി.യിൽനിന്ന് എം.ടെക്കും നേടിയ യുവരാജ് 2016 മുതൽ 2020 ഒക്ടോബർ വരെയുള്ള കാലയളവിൽ വ്യാജ ആപ്ലിക്കേഷനിലൂടെ ഇരുപതുലക്ഷം രൂപയാണ് തട്ടിയെടുത്തത്.

വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ 20 രൂപ ഈടാക്കിയിരുന്നു. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇൻസ്റ്റാമോജോ ഗേറ്റ്‌വേ വഴിവാണ് പണം നൽകേണ്ടത്. എന്നാൽ, പണം യുവരാജിന്റെ അക്കൗണ്ടിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദക്ഷിണ റെയിൽവേ ആർ.പി.എഫിന്റെ സൈബർ സെൽ വിഭാഗം അന്വേഷണം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
[masterslider id="10"]

Related posts