ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത എന്ന് സൈന്യം. കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി ആണ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയെന്നും രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്‍റലിജൻസ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്.…
Read MoreDay: 9 September 2019
വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ഐഎസ്ആര്‍ഒ
ബെംഗളൂരു: പ്രതീക്ഷ കൈവിടാതെ ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ് എന്നും ഐഎസ്ആര്‍ഒയുടെ വക്താവ് പറഞ്ഞു. ഓര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത് എന്നും ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു. വിക്രം ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. വിക്രം ലാന്‍ഡറുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് എന്നും ഐഎസ്ആര്‍ഒ പറയുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാൻഡി൦ഗ്. എന്നാല്‍ നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10…
Read Moreകശ്മീരിൽ ടൂറിസം കേന്ദ്രം തുടങ്ങാൻ കർണാടക സർക്കാർ തീരുമാനം!!
ബെംഗളൂരു: ജമ്മുകശ്മീരിൽ സ്ഥലംവാങ്ങി ടൂറിസം കേന്ദ്രം തുടങ്ങാൻ കർണാടക സർക്കാർ തീരുമാനം. യോഗയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടൂറിസം കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു. കശ്മീരി ജനതയ്ക്ക് കർണാടകത്തെക്കുറിച്ചറിയാനും കശ്മീരിലേക്കുള്ള വിനോദസഞ്ചാരത്തിന് കന്നഡക്കാർക്ക് അവസരമൊരുക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കശ്മീരിൽ വിനോദസഞ്ചാരകേന്ദ്രം ആരംഭിക്കാൻ മഹാരാഷ്ട്ര തീരുമാനിച്ചതിനുപിന്നാലെയാണ് കർണാടകവും ഇതേ മാതൃക സ്വീകരിക്കുന്നത്.
Read Moreആശയവിനിമയ ബന്ധം നഷ്ടമായ ചന്ദ്രയാൻ-2 ലാന്‍ഡര്‍ കണ്ടെത്തി!!
ബെംഗളൂരു: ആശയവിനിമയ ബന്ധം നഷ്ടമായ ചന്ദ്രയാൻ-2 ലാന്‍ഡര്‍ കണ്ടെത്തി!! ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ അവസാനനിമിഷത്തിൽ ആശയവിനിമയ ബന്ധം നഷ്ടമായ ലാൻഡറിനെ ഓർബിറ്റർ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റുന്ന ഓർബിറ്റർ ഉപയോഗിച്ച് ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.എസ്.ആർ.ഒ. ലാൻഡറിന്റെ തെർമൽ ചിത്രം ലഭിച്ചിട്ടുണ്ടെന്നും ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്നാണു കരുതുന്നത്. ഇടിച്ചിറങ്ങിയതിലൂടെ ലാൻഡറിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ഇരുണ്ട ദക്ഷിണധ്രുവത്തിൽ ചിത്രം കിട്ടാൻ…
Read Moreഇലക്ട്രോണിക് സിറ്റി നിവാസികൾക്ക് സന്തോഷ വാർത്ത;മെട്രോ അടുത്ത വർഷം മുതൽ ഓടിത്തുടങ്ങും;2021ൽ വൈറ്റ് ഫീൽഡ് ലൈനും തയ്യാറാകും;ഇത് മുഖ്യമന്ത്രിയുടെ ഉറപ്പ്;നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ.
ബെംഗളൂരു: സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൊണ്ട് ശ്രദ്ധ ലഭിക്കാതെ പോയതിനാൽ നിർമ്മാണ വേഗത കുറഞ്ഞ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ട്രെയിൻ സർവീസ് അടുത്തവർഷത്തോടെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് അടുത്തവർഷവും വൈറ്റ് ഫീൽഡിലേക്ക് 2021 ഓടെയും മെട്രോ യാഥാർഥ്യമാക്കും. രണ്ടാഴ്ചയ്ക്കിടെ ഒരു തവണയെങ്കിലും ബാംഗ്ലൂരിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുമെന്ന് യെദ്യൂരപ്പ പറഞ്ഞു. നിലവിൽ മൈസൂർ റോഡ് – ബയപ്പനഹള്ളി (പർപ്പിൾ ലൈൻ), യെലച്ചനഹള്ളി-നാഗസാന്ദ്ര (ഗ്രീൻ ലൈൻ)…
Read Moreബെംഗളൂരുവിൽ നിന്ന് പിറവത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വൻ ദുരന്തം
ബെംഗളൂരു: നഗരത്തിൽ നിന്ന് പിറവത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വൻ ദുരന്തം. കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണംവിട്ട് ഡിെൈവഡിറിലേക്ക് ഇടിച്ചുകയറിയത്. പിറവം ഡിപ്പോയിലെ കണ്ടക്ടർ എൽദോ പി. ബാബുവിന് (40) പരിക്കേറ്റു. യാത്രക്കാർക്ക് പരിക്കില്ല. ബസിന്റെ ഗ്ലാസിൽ തലയിടിച്ചാണ് എൽദോക്ക് പരിക്കേറ്റത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു കെ.എസ്.ആർ.ടി.സി. ബസുകളിൽ ബത്തേരിയിലും അവിടെനിന്ന് പ്രത്യേക ബസിൽ പിറവത്തുമെത്തിച്ചു. ശനിയാഴ്ച വൈകീട്ട് 7.15-ഓടെ നഞ്ചൻകോടിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് പിറവത്തേക്ക് പോകുകയായിരുന്ന…
Read More