രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള അവാര്‍ഡ് നേടി പിണറായി വിജയന്‍

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം തിബറ്റ് ആത്മീയ ആചാര്യന്‍ ദലൈയ്‌ലാമക്ക് സമ്മാനിക്കും.

ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും ആത്മീയ സേവനത്തിനുള്ള പുരകസ്‌കാരം ശ്രീ ശ്രീ രവിശങ്കറിനും മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനുമാണ്.
മാനവിക സേവനത്തിനുള്ള പുരസ്‌കാരം ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിക്കും, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ടി.കെ ജയകുമാറിനുമാണ്. വ്യവസായികള്‍ക്കുള്ള പുരസ്‌കാരത്തിന് എം.എ യൂസഫലി, ബി.ആര്‍ ഷെട്ടി, ബി ഗോവിന്ദന്‍ എന്നിവര്‍ അര്‍ഹരായി. മനുഷ്യസ്‌നേഹിക്കുള്ള പുരസ്‌കാരം ജോസഫ് പുലിക്കുന്നേലിന് മരണാനന്തര ബഹുമതിയായി നല്‍കും.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ജസ്റ്റിസ് കെ.ടി തോമസ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. തിരുവനന്തപുരം, ന്യൂഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts