റെയിൽപ്പാതകളിലെ പരിശോധനയ്ക്കും പരിപാലനത്തിനും ഉപയോഗിക്കുന്ന വാഹനം ബെമല്‍ പുറത്തിറക്കി.

ബെംഗളൂരു: റെയിൽപ്പാതകളിലെ പരിശോധനയ്ക്കും പരിപാലനത്തിനും ഉപയോഗിക്കുന്ന എട്ട് ചക്രങ്ങളുള്ള ‘സെൽഫ് പ്രൊപ്പൽഡ് ഡീസൽ ഇലക്ട്രിക് ടവർ കാർ’ പൊതുമേഖലാസ്ഥാപനമായ ബെമൽ പുറത്തിറക്കി. തദ്ദേശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാർ പുറത്തിറക്കിയത്.

മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന കാറിൽ അത്യാധുനിക സൗകര്യങ്ങളുണ്ട്. ഡിജിറ്റൽ ഡിസ്‌പ്ലേയോടു കൂടിയതാണ് ഡ്രൈവറുടെ ക്യാബിൻ. എല്ലാ ക്യാബിനുകളിലും ഹീറ്ററുകൾ, സി.സി.ടി.വി. ക്യാമറകൾ തുടങ്ങിയവയുണ്ടാകും. ബെമൽ സി.എം.ഡി. ദീപക് കുമാർ ഹോട്ട കാർ ഫ്ളാഗ് ഓഫ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts