9.5 ടൺ ഭാരം, 6.5 മീറ്റർ ഉ‌യരം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ കൂറ്റന്‍ ദേശീയചിഹ്നം അനാച്ഛാദനം ചെയ്ത് മോദി

ഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച അശോക സ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറര മീറ്റർ ഉയരവും 9500 കിലോ ഭാരവുമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിർമിച്ചത്. ഇതിന് താഴെ 6500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമിച്ചിട്ടുണ്ട്. കളിമണ്ണ് കൊണ്ട് മാതൃക നിര്‍മിക്കല്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്, വെങ്കലത്തില്‍ നിര്‍മിക്കല്‍, പോളിഷിങ് തുടങ്ങി എട്ട് ഘട്ടങ്ങളിലായാണ് കൂറ്റൻ അശോക സ്തംഭം നിർമാണം പൂർത്തിയാക്കിയത്. അനാച്ഛാദന ചടങ്ങിൽ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു. അനാച്ഛാദനവുമായി ബന്ധപ്പെട്ട പൂജാ…

Read More