ബിഎംടിസി വജ്ര എസി ബസ് നിരക്ക് 50% വരെ കുറച്ചേക്കും

ബെംഗളൂരു: ആപ്പ് അധിഷ്‌ഠിത ടാക്സികളുടെയും ഓട്ടോറിക്ഷകളുടെയും കുതിച്ചുചാട്ടവും അനിയന്ത്രിതമായ റദ്ദാക്കലുകളും മൂലം മടുത്ത യാത്രക്കാർക്ക് ആശ്വാസം പകരാൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വജ്ര എസി ബസ് നിരക്ക് 20-50% കുറയ്ക്കാൻ സാധ്യത. വജ്ര വോൾവോ ബസുകളുടെ പതിവ് നിരക്കുകളും പ്രതിദിന/പ്രതിമാസ പാസ് നിരക്കുകളും കുറയുമെന്ന് ബിഎംടിസി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഓർഡിനറി ബസുകളുടെയും വായുവജ്ര എയർപോർട്ട് സർവീസുകളുടെയും നിരക്കിൽ മാറ്റമില്ല. വജ്രങ്ങളും വായുവജ്രങ്ങളും ഉൾപ്പെടെ 860 എസി ബസുകൾ ബിഎംടിസിക്ക് ഉണ്ടെങ്കിലും ആവശ്യം കുറഞ്ഞതിനാൽ 190 എണ്ണം മാത്രമാണ് ഇപ്പോൾ സർവീസ്…

Read More
Click Here to Follow Us