ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം. ബജ്‌റംഗ് പൂനിയയ്ക്ക് പിന്നാലെ സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വർണം നേടി. ഗുസ്തിയിൽ താരങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോൾ ഹോക്കിയിലെ ഇന്ത്യൻ വനിതാ ടീമിന്‍റെ ഫൈനല്‍ സ്വപ്നങ്ങൾ തകർന്നു. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മാലിക് സ്വർണം നേടിയത്. ഫൈനലിൽ കാനഡയുടെ അന ഗോഡിനസ് ഗോൺസാലസിനെയാണ് സാക്ഷി തോൽപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ സാക്ഷിയുടെ ആദ്യ സ്വർണമാണിത്. 2014ൽ വെങ്കലവും 2018ൽ വെള്ളിയും സാക്ഷി നേടിയിരുന്നു.
Read MoreCategory: SPORTS
ഗുസ്തിയില്‍ സ്വർണം വാരി ഇന്ത്യ; സാക്ഷിക്കും ദീപക് പൂനിയക്കും സ്വര്‍ണം
ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം. ബജ്‌റംഗ് പൂനിയയ്ക്ക് പിന്നാലെ സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വർണം നേടി. ഗുസ്തിയിൽ താരങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോൾ ഹോക്കിയിലെ ഇന്ത്യൻ വനിതാ ടീമിന്‍റെ ഫൈനല്‍ സ്വപ്നങ്ങൾ തകർന്നു. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മാലിക് സ്വർണം നേടിയത്. ഫൈനലിൽ കാനഡയുടെ അന ഗോഡിനസ് ഗോൺസാലസിനെയാണ് സാക്ഷി തോൽപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ സാക്ഷിയുടെ ആദ്യ സ്വർണമാണിത്. 2014ൽ വെങ്കലവും 2018ൽ വെള്ളിയും സാക്ഷി നേടിയിരുന്നു.
Read Moreവേണ്ടി വന്നാല്‍ ബോളിങും: ആരാധകരെ ഞെട്ടിച്ച് സഞ്ജു സാംസണ്‍
ജയ്പുര്‍: സഞ്ജു സാംസണ്‍ നന്നായി ബാറ്റ് ചെയ്യും. വിക്കറ്റിന് പിന്നിലും കളിക്കാരൻ മിടുക്കൻ. എന്നാൽ മലയാളികളുടെ സ്വന്തം സഞ്ജു നന്നായി പന്തെറിയുമെന്ന് എത്രപേർക്കറിയാം? അത്തരമൊരു നിമിഷത്തിനുള്ള അവസരമൊരുക്കുകയാണ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ പന്തെറിഞ്ഞ് വൈറലായിരിക്കുകയാണ്. രാജസ്ഥാൻ റോയൽസാണ് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. സഞ്ജുവിന്‍റെ ഓഫ് സ്പിന്നിനെക്കുറിച്ച് ഇന്ത്യൻ ബൗളറും രാജസ്ഥാൻ റോയൽസ് താരവുമായ രവിചന്ദ്രൻ അശ്വിനോട് അഭിപ്രായം പറയാനും ടീം ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജുവിന്റെ വലംകയ്യന്‍ ഓഫ് സ്പിന്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഒരു പ്രാദേശിക…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുരക്ഷാവീഴ്ച: ഗുസ്തി മത്സരവേദി ഒഴിപ്പിച്ചു
ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വേദിയിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് ഗുസ്തി സ്‌റ്റേഡിയവും വേദിയും പൂർണ്ണമായും ഒഴിപ്പിച്ചു. ഗുസ്തി വേദിയുടെ മുകളിൽ ഘടിപ്പിച്ചിരുന്ന ശബ്ദ ഉപകരണം താഴേക്ക് വീണതിനെ തുടർന്നാണ് അധികൃതർ വേദി ഒഴിപ്പിച്ചത്. ഉപകരണം വീണയുടൻ കളിക്കാരോടും കാണികളോടും ഉടൻ വേദി വിട്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ട് മണിക്കൂറോളമാണ് മത്സരങ്ങൾ നിർത്തിവെച്ചത്. ഇംഗ്ലണ്ടിൽ രാവിലെ 11.22നാണ് സംഭവം. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം 12.15ന് മത്സരങ്ങൾ പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും, നടന്നില്ല. അവസാനം, മത്സരങ്ങൾ പുനരാരംഭിക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു. ശബ്ദ ഉപകരണം വീണതിനാൽ…
Read Moreകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പുരുഷ റിലേ ടീം ഫൈനലിൽ
ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പുരുഷ റിലേ ടീം ഫൈനലിൽ പ്രവേശിച്ചു. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍ എന്നീ മലയാളികളും അമോജ് ജേക്കബ്ബും അടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. രണ്ടാം ഹീറ്റ്‌സിലാണ് ഇന്ത്യ പങ്കെടുത്തത്. അവസാന ലാപ്പിൽ അമോജ് ജേക്കബിന്‍റെ കുതിപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 3:06.97 മിനിറ്റിലാണ് ഇന്ത്യ മത്സരം പൂര്‍ത്തീകരിച്ചത്. ഹീറ്റ്സിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കെനിയയാണ് ഒന്നാം സ്ഥാനത്ത്. എട്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുന്നത്.
Read Moreപ്രീമിയർ ലീഗും ബുന്ദസ്ലിഗയും ഇന്ന് കൊടികയറും; ആദ്യ മത്സരം കളിക്കാന്‍ ആഴ്‌സനല്‍
ലണ്ടന്‍: യൂറോപ്യൻ ക്ലബ് ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇംഗ്ലണ്ടിലും ഫ്രാൻസിലും ജർമനിയിലും ഇന്ന് പന്തുരളും. രണ്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്ലബ് ഫുട്ബോൾ തിരിച്ചെത്തുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രം 12.30-ന് നടക്കുന്ന ആഴ്സനൽ- ക്രിസ്റ്റൽ പാലസ് മത്സരത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങുക. മറ്റ് മത്സരങ്ങളൊക്കെ ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് നടക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12-ന് നടക്കുന്ന ബയേൺ മ്യൂണിച്ച്-എയിൻട്രാച്ച് ഫാങ്ക്ഫർട്ട് മത്സരത്തോടെയാണ് ബുന്ദസ്ലിഗ തുടങ്ങുന്നത്. രാത്രി 12.30-ന് നടക്കുന്ന മത്സരത്തോടെയാണ് ഫ്രഞ്ച് ലീഗും തുടങ്ങുക.…
Read Moreഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിയുടെ ശുഭസൂചന; ശ്രീശങ്കറിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിൽ പുരുഷൻമാരുടെ ലോങ് ജമ്പിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ മുരളി ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീശങ്കറിന്‍റെ പ്രകടനം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിയുടെ ശുഭസൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. “കോമണ്‍വെല്‍ത്ത് ഗെയിംസിലെ എം. ശ്രീശങ്കറിന്റെ വെള്ളി മെഡല്‍ ഏറെ പ്രത്യേകതയുള്ളതാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ഭാവിക്ക് ശുഭസൂചകമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. വരുംകാലങ്ങളിലും അദ്ദേഹം മികവ് പുലര്‍ത്തട്ടെ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.…
Read Moreചൂതാട്ട കമ്പനിയുമായി സഹകരണം; ഷാക്കിബ് അൽ ഹസൻ വീണ്ടും വിവാദക്കുരുക്കിൽ
ധാക്ക: ഒത്തുകളി ശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിക്കാത്തതിന്‍റെ പേരിൽ സജീവ ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച് തിരിച്ചെത്തിയ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ചൂതാട്ട കമ്പനിയായ ‘ബെറ്റ്‌വിന്നർ ന്യൂസു’മായി സഹകരിക്കുമെന്ന് ഷാക്കിബ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം അന്വേഷിക്കാൻ തീരുമാനിച്ചു. ഷാക്കിബിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും തീരുമാനമായിട്ടുണ്ട്. ബംഗ്ലാദേശ് നിയമമനുസരിച്ച് ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്പനികൾക്ക് കർശന വിലക്കുണ്ട്. ചൂതാട്ട കമ്പനികൾ നടത്തുന്നതും സഹകരിക്കുന്നതും നിയമത്തിനും ഭരണഘടനയ്ക്കും എതിരായ നടപടിയായാണ് ബിസിബി കണക്കാക്കുന്നത്. ചൂതാട്ട കമ്പനിയുമായുള്ള…
Read Moreചരിത്രമെഴുതി ശ്രീശങ്കര്‍, ഹൈജംപില്‍ വെള്ളി നേടി
ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ മുരളി ശ്രീശങ്കർ ഇന്ത്യക്കായി ഹൈജംപിൽ ശ്രീശങ്കർ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്. പാരാ പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ ഉയർത്തിക്കൊണ്ട് സുധീർ ഇന്ത്യയുടെ അഭിമാനമായി. പുരുഷൻമാരുടെ ഹൈജംപിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ നേടിയത്. അഞ്ചാമത്തെ ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ഹൈജംപിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അനീസ് 7.97 മീറ്റർ ദൂരം പിന്നിട്ടു. അനീസ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 212…
Read Moreഅണ്ടർ 20 ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് രൂപാൾ
കാലി (കൊളംബിയ): കൊളംബിയയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യയുടെ രൂപാൾ ചൗധരി രണ്ടാം മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 4×400 മീറ്റർ റിലേയിൽ വെള്ളിയും വനിതകളുടെ 400 മീറ്ററിൽ വെങ്കലവും നേടിയ രൂപാൾ ചൗധരി അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിന്‍റെ ഒരേ പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. 51.85 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് രൂപാൾ വെങ്കലം നേടിയത്. ബ്രിട്ടന്‍റെ യെമി മേരി ജോൺ 51.50 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയപ്പോൾ കെനിയയുടെ ഡമാരിസ് മുത്തുൻഗ…
Read More