കർണാടകയിൽ 376 പുതിയ കൊവിഡ് കേസുകൾ

ബെംഗളൂരു: കർണാടകയിൽ 376 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, അതിൽ 358 എണ്ണം ബെംഗളൂരുവിൽ. ഇതോടെ സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 2,623 ഉം ബെംഗളൂരുവിൽ 2,526 ഉം ആണ്. ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 1.61 ശതമാനമാണ്.

കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായ സാഹചര്യത്തിൽ സർക്കാർ പരിശോധന ശക്തമാക്കി. ബുധനാഴ്ച 23,246 പരിശോധനകൾ നടത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

ആകെ 231 രോഗികളെ ഇന്നലെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്, അതിൽ 222 പേർ ബെംഗളൂരുവിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇപ്പോഴും കുറവാണ്. സംസ്ഥാന ആരോഗ്യവകുപ്പ് പങ്കുവെക്കുന്ന പ്രതിദിന റിപ്പോർട്ട് പ്രകാരം 13 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഈ 13 കേസുകളുമാകട്ടേ ജനറൽ ബെഡ്ഡുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 യാത്രക്കാരെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts