ബെംഗളൂരു ആസിഡ് ആക്രമണ കേസ്; ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്

ബെംഗളൂരു : യുവതിക്ക് നേരെ ആസിഡ് ആക്രമണം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. ഏപ്രിൽ 28 നാണ് സംഭവം, 24 കാരിയായ യുവതിയെ, തന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് ആസിഡൊഴിച്ച് ആക്രമിച്ചത്.

27 കാരനായ നാഗേഷ് ആണ് പ്രതി. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, യുവതി സുഖം പ്രാപിച്ചുവരികയാണ്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ഇയാളെ പിടികൂടാൻ പോലീസ് 10 സംഘങ്ങൾ രൂപീകരിച്ചെങ്കിലും നാഗേഷിന്റെ ബൈക്ക് മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. എന്നാൽ, അന്വേഷണത്തിനായി സംഘം അയൽ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും പോയതായാണ് റിപ്പോർട്ട്. പ്രതികൾ പുതിയ സിംകാർഡ് വാങ്ങിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. കാണാതാകുന്നതിന് മുമ്പ് ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഹൊസകോട്ടിൽ വെച്ച് മൊബൈൽ ഉപേക്ഷിച്ചിരുന്നു.

യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കെ, മേയ് ഒന്നിന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ അവരെ സന്ദർശിക്കുകയും സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. “ഇത്തരം ഹീനമായ പ്രവൃത്തിക്ക് ഉത്തരവാദിയായ കുറ്റവാളിയെ സർക്കാർ വെറുതെവിടില്ല… സർക്കാർ അവർക്കൊപ്പം (അതിജീവിച്ചവളും അവളുടെ കുടുംബവും) നിൽക്കുന്നു, സ്ത്രീയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും,” സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts