കന്നട സിനിമാ മേഖലയുടെ തലവരമാറ്റി കെ ജി എഫ് 2

യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ മുന്നേറുകയാണ്. ഏപ്രിൽ 14 മുതല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്.

ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്.

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫ് 2 ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ ഹൈപ്പ് സൃഷ്ടിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1115 കോടിയാണ് ഇതുവരെ ആര്‍ആര്‍ആര്‍ നേടിയത്.

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts