ഗുണ്ടൽപേട്ടിൽ വാഹനാപകടം;2 മലയാളി യുവാക്കൾ മരിച്ചു.

ബെംഗളൂരു: കേരള അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം.

വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി നെടുങ്കണ്ടി ഹൗസില്‍ അബ്ദുവിന്റെയും താഹിറയുടെയും മകന്‍ എന്‍ കെ അജ്മലും (21) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സലാമിന്‍റെ മകന്‍ അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത്.

പുലർച്ചെ ഗുണ്ടൽപേട്ടയിലേക്ക് ഉള്ളി കയറ്റാൻ പോയതാണ് ഇരുവരും.

  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം

ഗൾഫിൽ ജോലി ചെയ്യുന്ന അജ്മൽ പെരുന്നാൾ കഴിഞ്ഞ് തിരികെ പോകാനിരിക്കവെയാണ് അപകടം സംഭവിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ കൂത്തന്നൂരില്‍ വെച്ച് എതിരെ വന്ന കര്‍ണ്ണാടക മില്‍ക്ക് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് പിക്കപ്പ് വാൻ മറിയുകയും ഇടിയുടെ ആഘാതത്തില്‍ വാനിന്‍റെ ക്യാബിന്‍ പൂര്‍ണമായും തകരുകയുമായിരുന്നു.

അപകടസ്ഥലത്ത്‌ വെച്ച് തന്നെ ഇരുവരും മരിച്ചു.

അപകടത്തില്‍പെട്ട യുവാക്കളെ  അംബാസഡര്‍ കാറിലാണ് ഗുണ്ടല്‍പേട്ട് നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts