കർണാടകയിൽ അധികാരം നിലനിർത്തുമെന്ന വ്യാമോഹത്തിലാണ് ബിജെപി; സിദ്ധരാമയ്യ

ബെംഗളൂരു : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കർണാടകയിൽ വീണ്ടും അധികാരത്തിലെത്താമെന്ന വ്യാമോഹത്തിലാണ് ബിജെപിയെന്നും എന്നാൽ ആ ഫലങ്ങൾ കർണാടകയെ ബാധിക്കില്ലെന്നും നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഞായറാഴ്ച പറഞ്ഞു.

കർണാടകയിലെ ജനങ്ങളെ ഹിന്ദുത്വമോ വൈകാരിക പ്രശ്‌നങ്ങളോ ഉപയോഗിച്ച് മാറ്റാനാകില്ലെന്നും വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനമില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

2008 ലും 2018 ലും സ്വന്തം ശക്തിയിൽ ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വന്നിട്ടില്ല. എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പിന് തയ്യാറാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts