വാടകയുമായി ബന്ധപ്പെട്ട തർക്കം; 43 കാരനെ തലയിടിച്ച് കൊലപ്പെടുത്തിയ കേസിൽ നൈജീരിയൻ പൗരൻ പിടിയിൽ

ബെംഗളൂരു: ഹൊസ്‌കോട്ടിനടുത്ത് വാടകയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 43 കാരനെ മതിലിൽ തലയിടിച്ച് കൊലപ്പെടുത്തിയ കേസിൽ നൈജീരിയക്കാരനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

മല്ലിമാകണപുരയിലെ താമസക്കാരനായ ഡാനിയൽ ചിനാസർ അലസോ എന്ന ബോബി (36) തന്റെ ഭൂവുടമയായ ഭരതിന്റെ ഫെസിലിറ്റിസ് മാനേജരായി ജോലി ചെയ്തിരുന്ന ശിവകുമാറിനെ ആണ് തിങ്കളാഴ്ച തലയിടിച്ച് കൊലപ്പെടുത്തിയത്. ചിത്രദുർഗ ജില്ലയിലെ മൊളകൽമുരു സ്വദേശിയും മല്ലിമാകണപുര സ്വദേശിയുമായിരുന്നു ശിവകുമാർ. ഭരതിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ശിവകുമാർ വാടക പിരിക്കുകയും വെള്ളവും മറ്റ് സേവനങ്ങളും പരിപാലിക്കുകയും ചെയ്തിരുന്നു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

10 വർഷം മുമ്പ് ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ബോബി വിസ കാലാവധി കഴിഞ്ഞിട്ടും കെആർ പുരം മേഖലയിൽ തങ്ങുകയായിരുന്നു. അടുത്തിടെ ഭരതിന്റെ കെട്ടിടത്തിലെ മുറിയിലേക്ക് താമസം മാറിയ ബോബി വാടക നൽകുന്നതിൽ കമക്കേട് കാണിച്ചിരുന്നു. ഞായറാഴ്ച ഭരത് ബോബിയോട് ഒഴിയാൻ ആവശ്യപ്പെടുകയും കെട്ടിടത്തിന് പുറത്തേക്ക് അയയ്ക്കുകയും ചെയ്തു.

എന്നാൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ബോബി വീണ്ടും മുറിയിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട ശിവകുമാർ ഭരതിനെ അറിയിക്കുകയും ബോബിയെ വീണ്ടും താക്കീത് ചെയ്യുകയും ചെയ്തു. രോഷാകുലനായ ബോബി ശിവകുമാറിനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts