സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു : കലബുറഗിയിലെ നാൽവാർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ ചിക്കൻപോക്‌സ് ബാധിച്ച് മരിച്ചു, മരിച്ചവരുടെ കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനുവരി 17 ന് ഇമ്രാൻ പട്ടേൽ (13) ആണ് ആദ്യം ചിക്കൻപോക്‌സ് ബാധിച്ച് മരിക്കുന്നത്, പുറകേ ഇമ്രാന്റെ മൂത്ത സഹോദരൻ റഹ്മാൻ പട്ടേൽ (15) അതേ വൈറസ് ബാധിച്ച് ജനുവരി 31 ന് മരിച്ചു. മൃതദേഹത്തിൽ കറുത്ത പാടുകൾ കണ്ടതായും ഇരുവരെയും ചികിൽസയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.

  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം

മരിച്ച കുട്ടികളുടെ അമ്മ അഫീസ ബീഗം, മറ്റ് രണ്ട് മക്കളായ അരമൻ (6), നഫീസ ബീഗം എന്നിവർക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടു. ഇവരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us