പിലിക്കുള ബയോളജിക്കൽ പാർക്കിൽ ബംഗാൾ കടുവ ഒലിവർ ചത്തു

മംഗളൂരു: പിലിക്കുള ബയോളജിക്കൽ പാർക്കിൽ തിങ്കളാഴ്ച ഒലിവർ എന്ന ഒമ്പത് വയസ്സുള്ള റോയൽ ബംഗാൾ കടുവ ചത്തു. പെട്ടെന്നു കുഴഞ്ഞു വീണ് ചാകുകയായിരുന്നു.

ഒലിവർ പതിവുപോലെ ഉണർന്നുവെങ്കിലും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പാർക്കിന്റെ ഡയറക്ടർ എച്ച് ജെ ഭണ്ഡാരി പറഞ്ഞു. പാർക്കിലെ മൃഗഡോക്ടർമാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കടുവ ചത്തുപോയി. പാർക്കിൽ നിലവിൽ 12 കടുവകളുണ്ട്.

  നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

ചത്ത കടുവയുടെ എല്ലാ ഭാഗങ്ങളും ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിലേക്കും ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്കും മരണകാരണം കണ്ടെത്തുന്നതിനുമായി അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us