കോവിഡ് തകർത്തു കളഞ്ഞു; കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന നഷ്ടം ഒരു കോടി രൂപ വീതം.

ബെംഗളൂരു : കോവിഡ് രോഗം മാറ്റി മറച്ച ലോകത്ത് നഷ്ടങ്ങളുടെ കണക്കുമായി ഒരു സർക്കാർ സ്ഥാപനം കൂടി, മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന കർണാടക ആർ ടി സിയാണ് കഴിഞ്ഞ ഒരു വർഷമായി 365 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

ശരാശരി പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടം.

ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനാൽ സർവീസുകൾ നിർത്തി വക്കേണ്ടി വന്നതും യാത്രക്കാർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കുകയും ചെയ്തതാണ് നഷ്ടത്തിന് കാരണമായത് എന്ന് വിലയിരുത്തുന്നു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

കൂടുതൽ വരുമാനം ലഭിച്ചിരുന്ന സംസ്ഥാനന്തര സർവീസുകളിൽ നിന്ന് മുൻപ് ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ ലഭിക്കുന്നില്ല, ഐ.ടി. മേഖലയിൽ വർക്ക് ഫ്രം ഹോം കൂടിയതാണ് കാരണം എന്ന് കരുതുന്നു.

സമീപ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ആയിരുന്നു കൂടുതൽ വരുമാനം ലഭിച്ചിരുന്നത്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

അതേ സമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts