ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള നോട്ടീസ് ഇനി എസ്എംഎസ് വഴി ; ബെംഗളൂരു പൊലീസ്

ബെംഗളൂരു : ട്രാഫിക് നിയമ ലംഘനങ്ങൾക്ക് വാഹന ഉടമകൾക്ക് എസ്എംഎസ് നോട്ടീസ് അയക്കുന്ന പൈലറ്റ് പദ്ധതി ബെംഗളൂരു ട്രാഫിക് പോലീസ് ആരംഭിച്ചു. ട്രാഫിക് ചലാനുകളുടെ ഹാർഡ് കോപ്പികൾ തപാൽ മുഖേനയോ നേരിട്ട് അയക്കുന്നതിനുള്ള സാമ്പത്തികവും മനുഷ്യശക്തിയും ചെലവ് കുറയ്ക്കുന്നതിനാണ് ഇത്.

പദ്ധതി വിജയിച്ചാൽ, പേപ്പർ ചലാൻ നൽകുന്നത് ട്രാഫിക് പോലീസ് ഉടൻ നിർത്തും. വാഹന ഉടമകൾക്ക് കുറ്റകൃത്യം നടന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ എസ്എംഎസ് ലഭിക്കും. ആവശ്യമായ പിഴ അടയ്ക്കാൻ ഉപയോഗിക്കാവുന്ന ഒരു ലിങ്ക് എസ്എംഎസിലുണ്ടാകും.

  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനത്തിന്റെ തെളിവും ലിങ്കിൽ ചേർക്കും. നിലവിൽ, മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ട്രാഫിക് പോലീസ് ട്രാഫിക് ചലാൻ പ്രിന്റ് എടുത്ത് വാഹന ഉടമയുടെ വിലാസത്തിലേക്ക് തപാൽ വഴി അയയ്ക്കുന്നു. പ്രതിദിനം ശരാശരി 20,000 കോൺടാക്റ്റ്‌ലെസ് നോട്ടീസുകളാണ് നഗരത്തിലുടനീളം വിതരണം ചെയ്യുന്നത്. ഇത് വളരെ ചിലവേറിയാതാണ്.

  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം 'ഫ്രീ'യാക്കി ടെക്കികളുടെ പടയോട്ടം!
[masterslider id="10"]

Related posts

Click Here to Follow Us