ജയലളിതയുടെ വീട് ജെ ദീപയ്ക്കും ജെ ദീപക്കിനും നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ എഐഎഡിഎംകെ.

jayalalitha House

ചെന്നൈ: മുൻ മുഖ്യമന്ത്രി അന്തരിച്ച ജെ ജയലളിതയ്ക്ക് സ്മാരകം സ്ഥാപിക്കുന്നതിനായി ചെന്നൈയിലെ ജയലളിതയുടെ വസതിയായ വേദ നിലയം ഏറ്റെടുക്കാനുള്ള മുൻ സർക്കാരിന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ വിധിയെ ചോദ്യം ചെയ്ത് എഐഎഡിഎംകെ ഡിസംബർ 1 ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.

നവംബർ 24ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ജസ്റ്റിസ് എൻ ശേഷസായി 2017 മുതൽ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കിയിയത്. കൂടാതെ പോഷ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന വിസ്തൃതമായ സ്വത്തുമായി ബന്ധപ്പെട്ട നടപടിയുടെ പേരിൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

സിംഗിൾ ജഡ്ജി ഉത്തരവ് തെറ്റാണെന്നും നിയമത്തിന്റെ തീർപ്പാക്കിയ നിർദ്ദേശത്തിന് വിരുദ്ധമാണെന്നും മുൻ നിയമമന്ത്രിയും എഐഎഡിഎംകെയുടെ വില്ലുപുരം ജില്ലാ സെക്രട്ടറിയുമായ സി വി ഷൺമുഖനാണു നിലവിൽ അപ്പീലിൽ സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച, 2017 മുതൽ 2020 വരെയുള്ള ഉത്തരവുകൾ കോടതി റദ്ദാക്കിയിരുന്നു, അതേസമയം, പരേതന്റെ മരുമകളും മരുമകനുമായ ജെ ദീപയും ജെ ദീപക്കും യഥാക്രമം സമർപ്പിച്ച വിവിധ അനുബന്ധ ഹർജികളും മൂന്ന് റിട്ടുകളും 15 ഓളം വിവിധ ഹർജികളും അനുവദിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us