നഞ്ചൻകോട് ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

മൈസൂരു: നഞ്ചൻകോട് ഗ്രാമത്തിൽ ഭർത്താവ് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തുകയും അവരുടെ നാല് ബന്ധുക്കളെ അരിവാളുകൊണ്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് സ്ത്രീകളടക്കം നാല് പേരുടെ നില ഗുരുതരമാണ്. ഇവർ മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

നിസ്സാര പ്രശ്നത്തിന്റെ പേരിൽ പ്രതിയായ എരയ്യ ഭാര്യയായ നിങ്കമ്മയുമായി വഴക്കിടുകയും പിന്നീട് അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. എരയ്യ തന്റെ രണ്ടാം ഭാര്യ നിങ്കമ്മയെയും ഉപദ്രവിക്കുന്നത് കണ്ട് നിങ്കമ്മയെ സഹായിക്കാനെത്തിയ മാതാപിതാക്കളെയും രണ്ട് അയൽവാസികളെയും എരയ്യ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

എരയ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എരയ്യ തന്റെ ആദ്യ ഭാര്യയുടെ മരണത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts