റോഡിലെ കുഴി മൂലം യുവാവ് മരിച്ച സംഭവത്തിൽ ബിബിഎംപി എൻജിനീയറും ട്രക്ക് ഡ്രൈവറും അറസ്റ്റിൽ

ബെംഗളൂരു: തനിസാന്ദ്ര മെയിൻ റോഡിലെ കുഴി മൂലം ഗിയറില്ലാത്ത സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് ചരക്ക് ലോറിയിടിച്ച് ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് അസീം അഹമ്മദിനെ(21) മരിച്ച സംഭവത്തിൽ ബിബിഎംപി എഞ്ചിനീയറെയും ട്രക്ക് ഡ്രൈവറെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

ഗുരുതരവും മാരകവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അപകടങ്ങൾ സൃഷ്ടിച്ച കുഴികൾ നികത്തുന്നതിൽ ബിബിഎംപി കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പൗരന്മാർക്കിടയിൽ രോഷം ഉയരുന്നതിനിടെയാണ് സിവിൽ ജീവനക്കാരന്റെ അറസ്റ്റ്.

  പുതിയ സന്തോഷം പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ

ബിബിഎംപി മഹാദേവപുര സോണിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ് സവിത (34), ട്രക്ക് ഡ്രൈവർ കിഴക്കൻ ബെംഗളൂരു ബിദറഹള്ളി സ്വദേശി ആർ രവി (31) എന്നിവരാണ് അറസ്റ്റിലായത്. അമിതവേഗത, അശ്രദ്ധയോടെ വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിന് ഇടയാക്കിയതിനും ഐപിസി വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us