സംസ്ഥാനത്തിലേക്കുള്ള ഹ്രസ്വകാല മഹാരാഷ്ട്ര യാത്രക്കാർക്ക് പുതിയ മാർഗരേഖ.

COVID TESTING

ബെംഗളൂരു: മഹാരാഷ്ട്രയിൽ ഏതാനും ദിവസം താമസിച്ച് സംസ്ഥാനത്തിലെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളിൽ ഇളവ് വരുത്തി സംസ്ഥാന സർക്കാർ പുതിയ സർക്കുലർ ഇറക്കി. എന്നാൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സംസ്ഥാനത്ത് പ്രവേശിക്കുമ്പോൾ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടിവരുമെന്നതിൽ മാറ്റമില്ല.

മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് മടങ്ങുന്ന ആളുകൾക്ക് കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ആർടി-പിസിആർ ടെസ്റ്റുകൾ ഒഴിവാക്കാനും കർണാടക സർക്കാരിനോട് നിരവധി അഭ്യർത്ഥനകൾ ഉയർന്നിട്ടുണ്ടായിരുന്നു.

  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ

സാങ്കേതിക ഉപദേശക സമിതിയിലെ (ടിഎസി) വിദഗ്‌ദ്ധർ അടുത്തിടെ നടത്തിയ യോഗത്തിൽ, സംസ്ഥാനങ്ങളിലെ കോവിഡ് -19 കേസുകളുടെ പാറ്റേണുകൾ വിശകലനം ചെയ്യുകയും അവയെ സംസ്ഥാനവുമായി താരതമ്യം ചെയ്യുകയും ചെയ്ത ശേഷമാണ് മഹാരാഷ്ട്രയിലേക്കുള്ള ഹ്രസ്വകാല യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റുകൾ ഒഴുവാക്കാൻ തീരുമാനിച്ചത്. എന്നാൽ മഹാരാഷ്ട്രയിൽ ദീർഘകാലം താമസിച്ച് മടങ്ങിയെത്തുന്നവർക്ക് ആർ.ടി – പി.സി.ആർ നെഗറ്റീവ് റിപ്പോർട്ട് നിര്ബന്ധമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
[masterslider id="10"]

Related posts

Click Here to Follow Us