സൈബർ തട്ടിപ്പ് ; മുൻ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തട്ടിയത് 89,000 രൂപ

CYBER ONLINE CRIME

ബെംഗളൂരു :സൈബർ കുറ്റകൃത്യത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി, മുൻ ഡയറക്ടർ ജനറലും ഇൻസ്പെക്ടർ ജനറലുമായ ശങ്കർ എം ബിദാരി ഫിഷിംഗ് ആണ് തട്ടിപ്പിന് ഇരയായത്,തട്ടിപ്പുകാരുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ച ശേഷം അക്കൗണ്ടിൽ നിന്ന് 89,000 രൂപ നഷ്ട്ടപ്പെടുകയായിരുന്നു.പൈസ നഷ്ട്ടപ്പെട്ടതിന് ശേഷമാണ് അവരുടെ കെണിയിൽ അകപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിയുന്നത്.

സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ ഒക്ടോബർ 11 -ന് മൊബൈലിലേക്ക് കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടൊരു സന്ദേശം വരുകയും കുറച്ച് സമയത്തിന് ശേഷം, തട്ടിപ്പുകാരൻ ബാങ്ക് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി കെവൈസി വിവരങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം ഇല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകും എന്നും പറഞ്ഞ് ബിദാരിയെ വിളിക്കുകയും അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുകയും ചെയ്തു കൂടാതെ അദ്ദേഹത്തിനോട് വൺ ടൈം പാസ്‌വേഡ് (ഒടിപി)പറഞ്ഞു നൽകാനും ആവശ്യപ്പെട്ടു. പ്രതിയുടെ ദുരുദ്ദേശ്യം മനസിലാക്കാൻ കഴിയാതെ, മുൻ പോലീസ് ഉദ്യോഗസ്ഥനിൽ പറഞ്ഞ കാര്യങ്ങൾ പിന്തുടരുകയും ഒടിപി നൽകുകയും ചെയ്തു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

പെട്ടെന്നുതന്നെ, 89,000 രൂപ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയായിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ബിദാരി ഉടൻ തന്നെ പോലീസുകാരെയും ബാങ്കിനെയും സമീപിച്ചു.സൈബർക്രൈം പോലീസിൽ പരാതി നൽകുകയും ചെയ്തു . പ്രതിക്കായി അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts