ഇനി വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അഞ്ച് വർഷം ഭരിക്കാനുള്ള അവസരമുണ്ടാക്കി തരണം; എച്ച്ഡി കുമാരസ്വാമി

ബെം​ഗളുരു; 123 സീറ്റുനേടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണയില്ലാതെ സർക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് എച്ച്ഡി കുമാരസ്വാമി.

വോട്ടർമാരുടെ പിന്തുണ നേടാനായി വൈകാരിക പ്രസം​ഗവുമായാണ് ഇത്തവണ എത്തിയത്. പാർട്ടിക്ക് അഞ്ച് വർഷം സ്വതന്ത്രമായി ഭരിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും 2023 ലേത് തന്റെ അവസാന നിയമസഭാ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും എച്ച്ഡി കുമാരസ്വാമി.

  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് എച്ച്ഡി കുമാരസ്വാമി വോട്ടർമാരുടെ പിന്തുണ അഭ്യർഥിച്ചത്. ദൈവാനു​ഗ്രഹത്താൽ രണ്ട് തവണ മുഖ്യമന്ത്രിയാകുവാൻ സാധിച്ചെന്നും അ​ദ്ദേഹം പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും എച്ച്ഡി കുമാരസ്വാമി പറഞ്ഞു. ഇനി മുഖ്യമന്ത്രിയാകുന്നതും തനിക്ക് വേണ്ടിയല്ല മറിച്ച് പൊതുജനങ്ങളുടെ നൻമയ്ക്കായാണെന്നും കുമാരസ്വാമി പറഞ്ഞു. പഞ്ചരത്ന എന്ന പേരിൽ അഞ്ചിന പരിപാടികൾ നടത്തുമെന്നും അറിയിച്ചു.

  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us