സ്കൂൾ ഓൺ വീൽ പദ്ധതിയുമായി ബിബിഎംപി

ബെം​ഗളുരു; സ്കൂളിൽ പോയി പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ പദ്ധതിയുമായി ബിബിഎംപി രം​ഗത്തെത്തുന്നു.

സ്കൂൾ ഓൺ വീൽസ് എന്നാണ് പദ്ധതിയുടെ പേര്. ബിഎംടിസി ബസുകളാണ് സഞ്ചരിക്കുന്ന ക്ലാസ് മുറികളാക്കി മാറ്റുക.

‌പത്ത് ബസുകൾ വാങ്ങി നഴ്സറി രീതിയിൽ ക്ലാസുകൾ ക്രമീകരിച്ചു കഴിയ്ഞ്ഞു. 4 ലക്ഷം രൂപയാണ് ഒരു ബസിന് ചിലവായത്, എൻജിഒകളുടെ സഹായത്തോടെയാണ് സ്കൂൾ ഓൺ വീൽസ് പദ്ധതി മുന്നോട്ട് പോകുന്നത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

ഈ പദ്ധതിയിലൂടെ ചേരി പ്രദേശത്ത് താമസിക്കുന്ന കുട്ടികൾക്കും കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്കുമാണ് വിദ്യാഭ്യാസം പകർന്ന് നൽകുക.

കുട്ടികൾക്കും അധ്യാപകർക്കും ഇരിക്കാനുള്ള ഇരിപ്പിടവും , ബോർഡും ബുക്കുകളും മറ്റും സൂക്ഷിക്കാനുള്ള പ്രത്യേക സ്ഥലവും ഇതിലുണ്ട്.

സ്കൂൾ ഓൺ വീൽസ് പദ്ധതിയുടെ ഫഭാ​ഗമായി പഠനോപകരണങ്ങൾ കുട്ടികൾക്കായി സൗജന്യമായാണ് നൽകുക. ബിഎംടിസിയുടെ ഡ്രൈവർമാരാണ് ബസ് ഓടിക്കുക.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts