ഗണേശോൽസവത്തിന് നഗരത്തിൽ 5 ദിവസത്തെ പൊതു ആഘോഷം അനുവദിച്ചു.

ബെംഗളൂരു: ഗണേശ ചതുർഥിയോടനുബന്ധിച്ച പൊതു ആഘോഷത്തിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയതിലും ആഘോഷങ്ങൾ മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയതിലും ഹിന്ദു അനുകൂല ഗ്രൂപ്പുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് ബിബിഎംപി പുറപ്പെടുവിച്ച ഉത്സവ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന മൂന്ന് ദിവസത്തെ ആഘോഷ കാലയളവിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ നിശ്ചയിച്ച പ്രകാരം അഞ്ച് ദിവസങ്ങളിലായി നഗരത്തിൽ ആഘോഷങ്ങൾ അനുവദിക്കുമെന്ന് ബിബിഎംപി  അറിയിച്ചു. “പോലീസ് ഉപദേശപ്രകാരം ആഘോഷങ്ങൾ മൂന്ന് ദിവസത്തേക്ക് പരിമിതപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം തീരുമാനിക്കാൻ ഞങ്ങൾ ഇപ്പോൾ ലോക്കൽ പോലീസിനോടും ബിബിഎംപി ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്, ”എന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “സർക്കാരിന്റെ ഉത്തരവ് പരമോന്നതമാണ്എന്ന് അദ്ദേഹം പറഞ്ഞു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് സംബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്. ഇപ്പോൾ തിരഞ്ഞെടുത്ത ചില തടാകങ്ങളിൽ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാം. “ഗണേശോത്സവ ഗ്രൂപ്പുകളിൽനിന്നുള്ള അഭ്യർത്ഥനകളെത്തുടർന്ന്, പതിവുള്ള തടാകങ്ങളിൽ വിഗ്രഹ നിമജ്ജനം അനുവദിക്കാൻ ഞങ്ങൾതീരുമാനിച്ചു,” എന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) രൺദീപ് ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts