ഹൃദയാഘാതം മൂലം മലയാളി യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു

ബെംഗളൂരു: ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന്‍ സുലൈമാന്‍ (32) ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി. മുസ്ഥഫ കെ.ഒ സുബൈദ ഒമ്പന്‍ ദംബതികളുടെ മകനാണ് മരണമടഞ്ഞ സുലൈമാന്‍. ബെംഗളൂരു കെ ആര്‍ പുരത്ത് ജൂസ് സ്റ്റാള്‍ നടത്തുകയായിരുന്ന ഇദ്ദേഹം.

ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് കടയില്‍ തിരിച്ചെത്തേണ്ട സമയമായിട്ടും എത്താഞ്ഞതിനെ തുടർന്ന് മുറിയിൽ ചെന്ന സുഹൃത്താണ് സുലൈമാനെ മരണപ്പെട്ട നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ ബെംഗളൂരു കെ.എം.സി.സി കെആര്‍ പുരം ഏരിയാകമ്മറ്റി പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു. നിലവിൽ തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് പോസ്റ്റമോട്ടത്തിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?
  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us