കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും

ബെംഗളൂരു: ഇന്നലെ കർണാടക പുറത്തിറക്കിയ യാത്ര നിയന്ത്രണങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടും. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈയിൽ കരുതണം.

കേരളത്തിൽ നിന്ന് കർണാടകയിലേക്കോ തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്യുന്നവർ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലം കയ്യിൽ കരുതേണ്ടത് നിർബന്ധമാക്കി.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല

തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വാൻ വർദ്ധനവ് മൂലമാണ് തമിഴ്നാട് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇന്നലെ, കേരളത്തിൽ നിന്നെത്തുന്ന പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കു പോലും കർണാടക സർക്കാർ ആർടിപിസി ആർ പരിശോധന നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് റോഡ്, ട്രെയിൻ, വിമാന മാർഗ്ഗം വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലം കയ്യിൽ കരുത്തേണ്ടതാണ്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർക്കും ഈ ഉത്തരവ് ബാധകമാണെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

http://h4k.d79.myftpupload.com/archives/70219

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
[masterslider id="10"]

Related posts