ഭീഷണിപെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമം; പോലീസുകാർക്കെതിരെ കേസ്

ബെംഗളൂരു: ഇന്റീരിയർ ഡിസൈനർ ആയ സുദീപിനെതിരെയുള്ള വഞ്ചന കുറ്റം ഒത്തുതീർപ്പാക്കാൻ ഭീഷണിപെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) കേസ് എടുത്തു.

സുദീപ് ജോലി പൂർത്തിയാക്കാതെ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയുടെ പേരിലാണ് സുദീപിനെയും ഭാര്യയെയും വൈറ്റ് ഫീൽഡ് സൈബർ ക്രൈം സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

എന്നാൽ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഇന്റീരിയർ ഡിസൈനിങ് ജോലി പൂർത്തിയാക്കാൻ താൻ തയ്യാറാണെന്നും സുദീപ് പറഞ്ഞു. പക്ഷെ ഇൻസ്‌പെക്ടർ രേണുക തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീക്ഷണി പെടുത്തിയതായും പത്തു ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടതായും സുദീപ് അഴിമതി വിരുദ്ധ ബ്യൂറോക്ക് നൽകിയ പരാതിയിൽ പറയുന്നു.

സുദീപിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈറ്റെഫീൽഡ് സൈബർ ക്രൈം സ്റ്റേഷനിലെ വനിതാ പോലീസ് ഇൻസ്‌പെക്ടർ രേണുക, സബ് ഇൻസ്‌പെക്ടർമാരായ നവീൻ, ഗണേഷ്, കോൺസ്റ്റബിൾ ഹേമന്ത് എന്നിവർക്കെതിരെ ബെംഗളൂരു അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) കേസ് എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
[masterslider id="10"]

Related posts

Click Here to Follow Us