കേരളത്തിലെ കോവിഡ് കണക്കുകളിലെ വർധന; നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക

ബെംഗളൂരു: കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു കര്‍ണാടക. ഏഴ് പുതിയ ചെക്ക്പോസ്റ്റുകള്‍ കൂടി സ്ഥാപിച്ചു.

നിലിവില്‍ ദേശീയപാത 66 ലെ കാസറഗോഡ് – മംഗലാപുരം അതിർത്തിയിലെ തലപ്പാടിയിലാണ് പ്രധാന ചെക്ക്പോസ്റ്റ്. ഇതിനു പുറമെ മംഗളൂരുവിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് റോഡുകളിലും കർണാടകം പുതിയ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം എല്ലാ ചെക്ക്പോസ്റ്റുകളില്‍ ഉണ്ടാകും. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആദ്യ ഡോസ് വാക്‌സിൻ സെര്ടിഫിക്കറ്റോ ഇല്ലാത്തവർക്ക് ഈ ചെക്ക്‌പോസ്റ്റുകളിൽ സൗജന്യമായി ആന്റിജൻ പരിശോധന നടത്താവുന്നതാണ്.

കേരളത്തിലെ കോവിഡ് സാഹചര്യങ്ങൾ ഗുരുതരമായി തന്നെ തുടരുന്നതിനാൽ ഇതിനോടകം കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍, ബസ്, ലോറി തൊഴിലാളികൾ വ്യാപാരികള്‍ തുടങ്ങിയവര്‍ 16 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

കേരളത്തിൽ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കിൽ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ രേഖയോ കയ്യിൽ കരുതണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്വാർട്ടറിന് 105 രൂപ! ഇനി പ്രീമിയം അടിച്ചാൽ ലാഭം, ലോക്കൽ അടിച്ചാൽ നഷ്ടം; പുതിയ നയം കൊണ്ട് സംസ്ഥാനത്തെ കുടിയന്മാർക്ക് കഷ്ടകാലം
[masterslider id="10"]

Related posts

Click Here to Follow Us