പ്രതിരോധങ്ങളെ മറികടക്കുന്ന ഡെൽറ്റ പ്ലസ് വകഭേദം സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ബെംഗളൂരു : കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു.

നിലവിലെ കോവിഡ് കുത്തിവെപ്പുകളേയും ആൻ്റിബോഡികളുടേയും വീര്യം കുറക്കാൻ കഴിവുള്ള ഡെൽറ്റ പ്ലസ് ആണ് അതിൽ ഭീകരൻ.

സംസ്ഥാനത്ത് ഇത്തരം 2 കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം എ വൈ 1 ആണ്, എന്നാൽ സംസ്ഥാനത്ത് എ വൈ – 2 ആണ് കണ്ടെത്തിയത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

കോവിഡ് ബാധിതരിൽ 5 ശതമാനം പേരുടെ സാംപിളുകൾ ആണ് ജനിതകമാറ്റ പരിശോധനക്ക് വിധേയമാക്കുന്നത്.

പരിശോധന വിപുലീകരിക്കാൻ സംസ്ഥാനത്ത് ഇത്തരം 6 ലാബുകൾ കൂടി സ്ഥാപിക്കുമെെന്ന് ഇന്നലെ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ജനിതകമാറ്റം വന്ന വൈറസുകളുടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ സംസ്ഥാനത്ത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.

ഈ സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനും ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നുണ്ട്.

27 ജില്ലകളിൽ ലോക്ക് ഡൗൺ ഇളവ് നൽകിയതിനാൽ ജില്ലാന്തര യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

കോവിഡ് ബാധിതരുടെ സമ്പർക്കങ്ങൾ കണ്ടെത്തി ക്വാറൻറീൻ കർശ്ശനമാക്കുന്നതിനും ആരോഗ്യ വകുപ്പ് ശ്രമിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts