രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകും. ആശങ്ക മറ്റ് ജില്ലകളെക്കുറിച്ച്: ആരോഗ്യ മന്ത്രി

ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതിനിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.

ഉയർന്ന ജനസാന്ദ്രത കാരണം തലസ്ഥാന നഗരങ്ങൾ എല്ലായ്പ്പോഴും ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ലോക്ക്ഡൗൺ  മുംബൈയിലെന്നപോലെ നമ്മുടെ നഗരത്തിലും സഹായകമാകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ  ആശങ്കാകുലരാകുന്നത്,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സുധാകർ പറഞ്ഞു. അടിയന്തിര ചികിത്സയ്ക്കായി വെന്റിലേറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ താലൂക്ക് ആശുപത്രിക്കും ആറ് വെന്റിലേറ്ററുകൾ നൽകിയത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാപിക്കും എന്നും മന്ത്രി അറിയിച്ചു. 780 അനസ്തേഷ്യ ഫിസിഷ്യൻമാർ ഉൾപ്പെടെ 2,480 ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts