വിവാദ നായകൻ മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സി ഡി വിവാദത്തിൽ ഉൾപ്പെടുന്നു എന്ന് ആരോപിക്കപ്പെടുന്ന കർണാടക മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. മുൻ മന്ത്രി ഇപ്പോൾ ഗോകക് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ചികിത്സ ചുമതലയുള്ള ഡോക്ടർ അറിയിച്ചു.

വ്യാഴാഴ്ച രാത്രി പനി, ചുമ എന്നിവ അനുഭവപ്പെട്ടിരുന്നു. ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാൽ രോഗിയോട്  വീട്ടിൽ ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു,  എന്നാൽ ഇന്നലെ രാത്രി പത്തരയോടെ അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുഎന്ന് ഗോകക് താലൂക്ക് ആശുപത്രിയിലെ ഡോ. രവീന്ദ്ര പറഞ്ഞു.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

ഷുഗറും ബിപിയും അൽപ്പം ഉയർന്നിരിക്കുന്നുണ്ട്”, എന്ന് ഡോക്ടർ പറഞ്ഞു. രമേശ് ജാർക്കിഹോളി നിലവിൽ ഐസിയുവിലാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കോവിഡ് ടെസ്റ്റ് എടുത്ത രോഗിയുടെ  രണ്ട് കോൺടാക്റ്റുകൾക്കും പോസിറ്റീവ്സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലേക്കും ബെംഗളൂരുവിലേക്കും മുൻ മന്ത്രി അടുത്ത് യാത്രചെയ്തിട്ടുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts