കോറമംഗലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു.

ബെംഗളൂരു : കോറമംഗലയിലൂടെ ഈ അടുത്ത കാലത്ത് യാത്ര ചെയ്തവരോട്  അവിടുത്തെ ഗതാഗതക്കുരുക്കിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ.

80 ഫീറ്റ് റിംഗ് റോഡിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണം മഡിവാളയിൽ നിന്ന് സോണി വേൾഡ് ജംഗ്ഷൻ വഴി ആവിഷ്കരിച്ചിട്ടുള്ള മേൽപ്പാലത്തിൻ്റെ പണി തന്നെയാണ് ഈ കുരുക്കിൻ്റെ പ്രധാന കാരണം.

2017ൽ തുടങ്ങിയ പണികൾ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടര കിലോമീറ്റർ പാലത്തിൻ്റെ ചെലവ് കണക്കാക്കിയിരുന്നത് 203 കോടി രൂപയായിരുന്നു.രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു പദ്ധതി.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ഈജിപുര മെയ്ൻ റോഡ്, സോണി വേൾഡ് ജംഗ്ഷൻ, കേന്ദ്രീയ സദൻ, കോറമംഗല, ബി.ഡി.എ എന്നീ വഴികളിലലൂടെയാണ് ഈ മേൽപ്പാലം മുന്നോട്ട് പോകുന്നത്. പണി പൂർത്തിയാക്കിയാൽ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരമാകും.

എന്നാൽ നിർമ്മാണ കരാർ ലഭിച്ച കമ്പനിയെ ഒഴിവാക്കുകയും പുതിയ ടെണ്ടർ ക്ഷണിക്കുകയുമാണ് ഇപ്പോൾ ബി.ബി.എം.പി.

നടപടികൾക്കും കരാർ നൽകലിനും നിർമ്മാണത്തിനും ശേഷം അടുത്ത വർഷം മധ്യത്തോടെ മേൽപ്പാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് ഇപ്പോൾ ബി.ബി.എം.പി.പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
[masterslider id="10"]

Related posts