സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല

ന്യൂഡൽഹി: ഈ അധ്യയനവർഷത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല എന്നും പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.

കോവിഡ് പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. അസോച്ചാം സംഘടിപ്പിച്ച വെബ്ബിനാറിലാണ് പരീക്ഷകൾ റദ്ദാക്കില്ലെന്ന് അനുരാഗ് ത്രിപാഠി പറഞ്ഞത്.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പരീക്ഷ എങ്ങനെ നടത്താമെന്ന ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നും പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി– മാർച്ചിൽ പരീക്ഷ നടത്തുമോ എന്ന ചോദ്യത്തിനു അദ്ദേഹം ഉത്തരം നൽകിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts