നഗരത്തിലെ ചൂതാട്ട ക്ലബില്‍ റെയ്ഡ്: 65 പേർ അറസ്റ്റിൽ, 96 ലക്ഷം പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ചൂതാട്ട ക്ലബില്‍ നടത്തിയ റെയ്ഡില്‍ 96 ലക്ഷം രൂപ പിടിച്ചെടുത്ത് ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറുപതിലധികം ആളുകളെ ക്രൈം ബ്രാഞ്ച് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്.

മഹാദേവപുരയിലെ ചൂതാട്ട ക്ലബില്‍ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതികളെല്ലാം തന്നെ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍.

മഹാദേവപുരയിലെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബംഗളുരു ഇന്‍ എന്ന ഹോട്ടലിലാണ് റെയ്ഡ് നടത്തിയതെന്നും ചൂതാട്ടക്ലബിന്റെ നടത്തിപ്പുകാര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ജോയിന്റ് കമ്മീഷ്ണര്‍ ഓഫ് പോലീസ് (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us